f

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക. ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ-പ്രൊലിഫറേഷൻ ആക്ട് (IFCA) പ്രകാരം മുമ്പ് അനുവദിച്ചിരുന്ന ഈ ഇളവ് പിൻവലിച്ചതോടെ കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടി വരിക. . സെപ്തംബർ 29 നാണ് തീരുമാനം പ്രാബല്യത്തിൽ വരും.

ഉപരോധത്തെ തുടർന്ന് തുറമുഖത്തെ ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് യുഎസ് ചുമത്തുന്ന പിഴകൾ നേരിടേണ്ടി വരികയും പല പ്രധാനപ്പെട്ട പ്രാദേശിക പദ്ധതികളുടെ ഭാവി അവതാളത്തിലാകാനും സാധ്യതയുണ്ട്. ഒമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം പ്രാദേശിക വാണിജ്യത്തെ സുഗമമാക്കുന്നു.നിലവിൽ ഉപരോധ ഇളവുകൾ റദ്ദാക്കിയത് ഇറാനെതിരെയുള്ള അമേരിക്കയുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായെന്നാണ് വിലയിരുത്തൽ.

ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന വ്യക്തികളെയും ചില സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം ഇന്ത്യയെ സംന്ധിച്ചിടത്തോളം അമേരിക്കയുടെ തീരുമാനം വളരെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ഇതുവരെയുള്ള നിക്ഷേപങ്ങൾക്കും ഇത് ഭീഷണിയാകും. കൂടാതെ ഒരു നയതന്ത്ര പ്രതിസന്ധി സൃക്ഷ്ടിക്കാനും ഇടയുണ്ട്.