kavya

ഇന്ന് നടി കാവ്യ മാധവന്റെ ജന്മദിനമാണ്. നിരവധി പേരാണ് നടിയ്‌ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇതിനിടയിൽ അച്ഛനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി.

'ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിദ്ധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്'- എന്നാണ് കാവ്യ മാധവൻ അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കാവ്യ മാധവന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കമൻറ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Kavya Madhavan (@kavyamadhavanofficial)



കഴി‌ഞ്ഞ ജൂണിലാണ് കാവ്യ മാധവന്റെ പിതാവ് കാസർകോട് നീലേശ്വരം പള്ളിക്കര വീട്ടിൽ പി മാധവൻ (75) അന്തരിച്ചത്. രണ്ടു വർഷമായി ചെന്നൈയിലായിരുന്നു താമസം. അദ്ദേഹം നീലേശ്വരത്ത് സുപ്രിയ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനം നടത്തിയിരുന്നു. കാവ്യ സിനിമയിൽ സജീവമായതോടെ ബിസിനസ് അവസാനിപ്പിച്ച് എറണാകുളം വെണ്ണലയിലേക്ക് താമസം മാറ്റി. മകൾ മഹാലക്ഷ്‌മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോൾ മാധവനും ഒപ്പം പോവുകയായിരുന്നു. ഇതിനിടയിലായിരുന്നു അന്ത്യം.