pic

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്‌കെയിലുള്ള ലഷ്‌കറെ ത്വയ്ബ ആസ്ഥാനത്തിന് കനത്ത പ്രഹരമേറ്റെന്ന് സമ്മതിച്ച് ലഷ്കറെ ഉന്നത കമാൻഡർ. മുരിദ്‌കെയിൽ തകർന്ന മർകസെ ത്വയ്‌ബ ക്യാമ്പിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ലഷ്‌കർ കമാൻഡർ ഖാസിം നിൽക്കുന്നതിന്റെ വീഡിയോ പ്രചരിച്ചു. ഓപ്പറേഷൻ സിന്ദൂർ ജെയ്‌ഷെ മുഹമ്മദിന്റെ ബഹവൽപൂർ ബേസിൽ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും മസൂദ് അസറിന്റെ കുടുംബത്തെ ഛിന്നഭിന്നമാക്കിയെന്നും ജെയ്‌ഷെ കമാൻഡർ ഇല്യാസ് കശ്മീരി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഭീകരന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.