
ഷിംല: 'ഇന്നലെ എന്റെ റെസ്റ്റോറന്റിൽ വെറും 50 രൂപയുടെ കച്ചവടമാണ് നടന്നത്. 15 ലക്ഷം രൂപ ശമ്പളം നൽകുന്നുണ്ട്. ദയവായി എന്റെ വേദന മനസിലാക്കൂ. ഞാനും ഇവിടെ താമസിക്കുന്ന വ്യക്തയാണ് .." ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ബാധിച്ച ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെ
മാണ്ഡി എം.പിയും നടിയുമായ കങ്കണ റണൗട്ട് പറഞ്ഞു. ഇതോടെ വൻ വിമർശനമാണ് കങ്കണയ്ക്കെതിരെ ഉയരുന്നത്.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരോട് സ്വന്തം റെസ്റ്റോറന്റിലുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചാണ് എം.പി സംസാരിച്ചത്.
നേരത്തെ, മഴക്കെടുത്തിക്ക് പിന്നാലെ കുളുവിലെത്തിയപ്പോൾ കങ്കണയ്‌ക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വരാൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗോ ബാക്ക് കങ്കണാ മുദ്രാവാക്യങ്ങൾ വിളിച്ചു. കങ്കണയുടെ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയും ചെയ്തു.
ഈ വർഷം ആദ്യം മണാലിയിലാണ് കങ്കണ റെസ്റ്റോറന്റ് ദി മൗണ്ടൻ സ്റ്റോറി ആരംഭിച്ചത്. മഴയും മണ്ണിടിച്ചിലും ടൂറിസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറന്റിന്റെ പ്രവർത്തനത്തേയും ബാധിച്ചു.