
ശിവകാർത്തികേയന്റെ നാലാമത്തെ 100 കോടി
ശിവകാർത്തികേയൻ നായകനായി എ.ആർ. മുരുഗദോസ് രചനയും സംവിധാനവും നിർവഹിച്ച മദ്രാസി 100 കോടി ക്ളബിൽ.
റിലീസ് ചെയ്ത് 13-ാം ദിവസം ആണ് 100 കോടി ക്‌ളബ് കയറിയത്. ഡോക്ടർ, ഡോൺ, അമരൻ എന്നീ ചിത്രങ്ങൾക്കു പിന്നാലെ 100 കോടി ക്‌ളബിൽ എത്തുന്ന ശിവകാർത്തികേയന്റെ നാലാമത്തെ ചിത്രം ആണ് മദ്രാസി. രുക്മിണി വസന്ത് ആണ് നായിക. ബോളിവുഡ് താരം വിദ്യുത് ജംവാൽ, മലയാളി താരം ബിജു മേനോൻ എന്നിവരും ശക്തമായ പകർന്നാട്ടം നടത്തുന്നു. ഷബീർ കല്ലറയ്ക്കൽ ആണ് മറ്റൊരു പ്രധാന താരം. ഒരു വ്യാഴവട്ടത്തിനുശേഷം ബിജുമേനോൻ അഭിനയിക്കുന്ന തമിഴ് ചിത്രം ആണ് . അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.
മാജിക് ഫ്രെയിംസ് ആണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. പി.ആർ.ഒ. പ്രതീഷ് ശേഖർ