d

തിരുവനന്തപുരം: ജിയോ ടെക്നിക്കൽ എൻജിനീയറിംഗിന്റെ പുതിയ അതിരുകളെക്കുറിച്ച് അന്താരാഷ്ട്ര സെമിനാറും എട്ടാമത് പ്രൊഫ. ടി. എസ്. രാമനാഥ അയ്യർ സ്മാരക പ്രഭാഷണവും മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്നു.കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അഡീഷണൽ സി.ഇ.ഒ മിനി ആന്റണി ഉദ്ഘാടനം ചെയ്തു.ഡോ.ബി.വി.എസ്.വിശ്വനാഥം,ഡോ. ജിഷ എസ്.വി,ഡോ.എസ്.വിശ്വനാഥ റാവു,ഡോ.കെ.ബാലൻ,ഫാ.ജോൺ വർഗീസ്,ഡയാന ആലീസ് സുഗുണൻ എന്നിവർ പങ്കെടുത്തു.