iphone-17

ആപ്പിളിന്റെ ഐഫോൺ 17 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഇന്നുമുതലാണ് ഇന്ത്യയിൽ വിൽപന ആരംഭിച്ചത്. വിവിധ ബാങ്കുകൾ അവരുടെ കാർഡ് ഉടമകൾക്ക് ഐഫോൺ 17 സ്വന്തമാക്കാൻ മികച്ച ഓഫറുകളാണ് മുന്നോട്ടുവയ്‌ക്കുന്നത്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായത് ഐസിഐസിഐ ബാങ്കിന്റെ ഓഫറാണ്‌. 6000 രൂപവരെ ഐഫോൺ 17ന് കാർഡ് ഉടമകൾക്ക് വിലക്കുറവ് ലഭിക്കും. ഐഫോൺ 17ന് 82,900 രൂപയാണ് വില. എന്നാൽ ഐസിഐസിഐ ക്രെഡിറ്റ് കാർഡുപയോഗിച്ച് ഐഫോൺ 17 വാങ്ങിയാൽ 6000 രൂപ വിലക്കുറവിൽ ലഭിക്കും. ഈ ഓഫർ ഡിസംബർ 27വരെയുണ്ട്.


ആപ്പിളിന്റെ മാക്‌ബുക്ക് എയർ ഐസിഐസിഐ ക്രെഡി‌റ്റ് കാർഡ്‌ ഉപയോഗിച്ച് വാങ്ങുമ്പോൾ 5000 രൂപ വരെ കുറവ് ലഭിക്കും. 83,990 രൂപയാണ് ആമസോണിലടക്കം മാക്‌ബുക്ക് വില. ഡിസംബർ 27വരെ ഇതിനും ഓഫറുണ്ട്. ഐപാഡിന് 3000 രൂപയുടെ വിലക്കിഴിവും ഐസിഐസിഐ ബാങ്ക് നൽകുന്നുണ്ട്. ആപ്പിളിന്റെ അൾട്രാ3 വാച്ചുകൾക്കും 3000 രൂപ കാഷ്‌ബാക്ക് ഉണ്ടാകും. എയർപോഡ് പ്രോ3യ്‌ക്കും 2000 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുണ്ട്. ഇവയ്‌ക്ക് പുറമേ വൺ പ്ളസ് മൊബൈലുകൾക്കും,റിയൽമി സ്‌മാർട്ട്‌ഫോണുകൾക്കും വിലക്കിഴിവുണ്ട്.


ഐഫോൺ 17 പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞവർഷം പുറത്തിറക്കിയ ഐഫോൺ 16ന് വിലക്കുറവുണ്ടാകുമെന്നും വിവരമുണ്ട്. 79,990 രൂപ കഴിഞ്ഞവർഷം വിലയുണ്ടായിരുന്ന ഐഫോൺ16ന് 51,999 രൂപ മാത്രം വിലക്കുറവിൽ ലഭിക്കുമെന്നാണ് സൂചന. മാത്രമല്ല ചില ഓഫറുകൾ വഴി വീണ്ടും വിലക്കുറവിൽ ഫോൺ വാങ്ങാം. ഇകൊമേഴ്‌സ് പ്ളാ‌റ്റ്‌ഫോമായ ഫ്ളിപ്പ്‌കാർട്ടിൽ ബിഗ് ബില്യൺ ഡേ സെയിലിൽ ആണ് 51,999 രൂപയ്‌ക്ക് സ്വന്തമാക്കാൻ കഴിയുക. ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടായി 1053 രൂപ കുറവ്‌ ലഭിക്കും.2547 രൂപ കാഷ്‌ബാക്കും ലഭിക്കും. ഇതോടെ വില 48399 രൂപയാകും. മികച്ച ബാറ്ററി ലൈഫും മെച്ചപ്പെട്ട ക്യാമറയും ഗെയിമിംഗ് ശക്തിയും ഐഫോൺ 16നുണ്ട്.