
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ ഷീയുമായി ട്രംപ് ചർച്ച നടത്തും. സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിന്റെ യു.എസിലെ പ്രവർത്തനം തുടരാനുള്ള കരാറിന് ധാരണയായെന്നും, ഉചിതമായ സമയത്ത് ഷീ യു.എസിലെത്തുമെന്നും ട്രംപ് അറിയിച്ചു.