
റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധേയയായ ഗായികയാണ് അമൃത സുരേഷ്, സോഷ്യൽ മീഡിയയിലും അമൃത സുരേഷ് സജീവമാണ്. തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ചുവടു വയ്പിനെ കുറിച്ച് അമൃത പങ്കുവച്ച് ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തുഎന്ന വിവരമാണ് അമൃത സുരേഷ് പങ്കുവച്ചത്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആദ്യമായി സംവിധാനം ചെയ്ത ദ ബാ***ഡ്സ് ഒഫ് ബോളിവുഡ് എന്ന വെബ്സീരീസിലാണ് അമൃത ഡബ്ബ് ചെയ്തത്. സീരീസിന്റെമലയാളം പതിപ്പിൽ നായികയ്ക്കാണ് അമൃത ശബ്ദം നൽകിയിരിക്കുന്നത്.
ഹീറോയിനാണ് ഞാൻ ശബ്ദം നൽകിയിരിക്കുന്നത്. എല്ലാവരും സീരീസ് കാണണം. ഡബ്ബിംഗ് എങ്ങനെയുണ്ടെന്ന് പറയണം. ജീവിതത്തിൽ ഇതുവരെ ഞാൻ ചെയ്യാത്ത കാര്യമാണ്. അതും ഇത്രയും വലിയൊരു പ്രൊജക്ടിന്റെ ഭാഗം. ഈ പരിപാടി ഞാൻ മുന്നോട്ട് കൊണ്ടു പോകണോ എന്ന കമന്റ് ചെയ്യണമെന്നും അമൃത അഭ്യർത്ഥിച്ചു.
നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ 2025ലെ പ്രധാന സീരിസുകളിൽ ഒന്നാണ് ദ ബാ***ഡ്സ് ഓഫ് ബോളിവുഡ്. ബോബി ഡിയോൾ, രാഘവ് ജുയൽ, മനോജ് പഹ്വ, മോന സിംഗ്, രജത് ബേദി, ഗൗതമി കപൂർ, മനീഷ് ചൗധരി, ലക്ഷ്യ, സഹേർ ബംബ എന്നിവരാണ് സീരീസിലെ പ്രധാന അഭിനേതാക്കൾ. രൺബീർ കപൂർ, കരൺ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ, തുടങ്ങിയവരും അതിഥി വേഷങ്ങളിൽ എത്തുന്നു.