cm

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം മന്ത്രി വിഎ വാസവനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും തിരിതെളിയിച്ചു. നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു.