തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും സംഗമത്തിനെത്തിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മേളനത്തിന് ആശംസകൾ നേർന്ന് കത്തയച്ചു.  വിവിധ  സംസ്ഥാനങ്ങളിൽ നിന്ന് അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചു. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കുകയാണ്  സംഗമത്തിന്റെ ലക്ഷ്യം. മാസ്റ്റർ പ്ലാനിന് വലിയ പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.