
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലേത് മതാതീത ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തി. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.