yogi

പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രി വിഎൻ വാസവന് അയച്ച കത്തിലാണ് യോഗി ആശംസകൾ നേർന്നത്.

ധർമത്തിന്റെ സംരക്ഷകനാണ് ഭഗവാൻ അയ്യപ്പനെന്ന് യോഗി പറഞ്ഞു. അയ്യപ്പനെ ആരാധിക്കുന്നത് സന്മാർഗ ജീവിതത്തിന്റെ പാതയ്‌ക്ക് വെളിച്ചം വീശുകയും ഭക്തർക്ക് മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്നു. സമൂഹത്തിൽ സൗഹാർദം, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഭാരതീയ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഗമം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൂർണമായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തിൽ കുറിച്ചു.