accident

കണ്ണൂർ: കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെപി ഹൗസിൽ കെ പി റഷീദ (65) മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ച ബന്ധുവായ റാഹിലയെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിരെ നിന്നുവന്ന ബസിടിക്കുകയായിരുന്നു. റോഡിന്റെ വശത്തു നിന്നും സ്കൂട്ടർ, ബസ് വരുന്നത് ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ കാണാം. റഷീദയെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ വി സി ഇസ്മായിലാണ് റഷീദയുടെ ഭർത്താവ്.