pankaja

തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിന്റെ 18-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ വിഴിഞ്ഞം പോർട്ട് എം.ഡി ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. 60 യുവ ഡോക്ടർമാർ ബിരുദം സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ. ജയശ്രീ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.സുന്ദരൻ,മെഡിക്കൽ ഡയറക്ടർ ഡോ.ലക്ഷ്മി.ആർ,വൈസ് പ്രിൻസിപ്പൽ ഡോ.വിജയ.ആർ,പി.ടി.എ പ്രസിഡന്റ് ഹരികുമാർ,ഹൗസ് സർജൻ പ്രതിനിധി ഡോ.ചന്ദ്രമഹാദേവൻ, യൂണിയൻ ചെയർ പേഴ്സൺ സുദീപ എന്നിവർ സംസാരിച്ചു. ഡോ. ഗോകുൽ നാഥ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.