hair-

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പേർ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി വേഗം നരയ്ക്കുന്നതും കൊഴിയുന്നതും. ഇത് മറയ്ക്കാൻ പലരും പാർലറിൽ പോയി വലിയ തുക ചെലവാക്കുന്നു. ചിലരാണെങ്കിൽ വില കൂടിയ കെമിക്കൽ നിറഞ്ഞ സാധനങ്ങൾ വാങ്ങി തലയിൽ തേയ്ക്കുന്നു. എന്നാൽ ഇവയൊന്നും മുടിയുടെ പ്രശ്നത്തിന് ഒരു പരിഹാരമാർഗമല്ല. മാത്രമല്ല കാലക്രമേണ ഇവ മുടിയ്ക്ക് ദോഷം ചെയ്യുന്നു. വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ മുടി കറുപ്പിക്കാൻ കഴിയും. അത്തരത്തിൽ മുടിയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്ന പ്രകൃതിദത്തമായ ഒരു ഡെെ പരിചയപ്പെട്ടാലോ?

ആവശ്യമായ സാധനങ്ങൾ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ആദ്യം ഒന്നേമുക്കാൽ കപ്പ് വെള്ളം എടുത്ത് തിളപ്പിക്കുക. അതിലേയ്ക്ക് രണ്ട് ടേബിൾ‌സ്‌പൂൺ തേയിലപ്പൊടിയും രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയും ചേർക്കണം. ഇവ നന്നായി തിളച്ച് വറ്റി പകുതിയാകുമ്പോൾ വെള്ളം അരിച്ചെടുക്കാം. ഇനി ഒരു ബീറ്റ്റൂട്ടിന്റെ പകുതി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് അഞ്ച് പനിക്കൂർക്ക ഇലയും കറ്റാർവാഴയുടെ ജെലും ചേർത്ത് അരച്ചെടുക്കാം.

ഇതിലേക്ക് നേരത്തെ തയ്യാറാക്കിവച്ച വെള്ളം ഒഴിക്കാം. എന്നിട്ട് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതം ചൂടാക്കാം. ശേഷം അതിലേക്ക് രണ്ട് ടേബിൾ‌സ്പൂൺ നെല്ലിക്കപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കുക. ഇത് തയ്യാറാക്കിയ മിശ്രിതം ഒഴിച്ചിളക്കാം. ഇത് ഇളക്കി നന്നായി കുറുക്കിയെടുക്കാം. ഇവ 12 മണിക്കൂറോളം ചീനച്ചട്ടിയിൽ തന്നെ സൂക്ഷിക്കുക. ശേഷം എണ്ണമയം ഇല്ലാത്ത മുടിയിൽ തേച്ച് പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകാം.