online

കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കുന്ന ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് ശ്രദ്ധേയമാകുന്നു. ഹീറോ, ടി.വി.എസ്, ബജാജ്, സുസുക്കി, ടി.വി.എസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒ.എല്‍.എ, ആംപിയര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ലഭ്യമാണ്. റോയല്‍ എന്‍ഫീല്‍ഡ്, ജാവ യെസ്ഡി, കെ.ടി.എം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ വിപണനോദ്ഘാടനവും ഇതിലുണ്ടാകും.

ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചേര്‍സുമായി(ഒ.ഇ.എം) നേരിട്ട് സഹകരിക്കുന്നതിനാല്‍ അംഗീകൃത ഡീലര്‍മാറിലൂടെ ഉത്പ്പന്ന വിതരണം, വില്പനാനന്തര സേവനം എന്നിവ ഫ്ളിപ്കാര്‍ട്ട് ഉറപ്പാക്കുന്നു.

വാഹനം തീരുമാനിക്കുന്നത് മുതല്‍ ബുക്കിംഗ്, വാഹന രജിസ്ട്രേഷന്‍, ഇന്‍ഷ്വറന്‍സ് എന്നിവ വരെയുള്ള മുഴുവന്‍ ഇടപാടുകളും പൂര്‍ണമായും ഡിജിറ്റലാണ്.

ആനുകൂല്യങ്ങള്‍

സീറോ ഡിപ്രീസിയേഷന്‍, പേഴ്സണല്‍ ആക്സിഡന്റ് കവര്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഉള്‍പ്പെടെ അക്കോ, ഐസിഐസിഐ ലോംബാര്‍ഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ഒന്നിലധികം മുന്‍നിര ദാതാക്കള്‍ വഴി ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ 48 മാസം വരെയുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഫ്ളിപ്കാര്‍ട്ടില്‍ ഇരുചക്ര വാഹനങ്ങളുടെ ആവശ്യം മൂന്നിരട്ടി ഉയര്‍ന്നു. - സുജിത് അഗാഷെ, വൈസ് പ്രസിഡന്റ്, ഫ്ളിപ്കാര്‍ട്ട് ഇലക്ട്രോണിക്സ്