jyothiraj

കണ്ണൂർ: രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന സിപിഎം പ്രവർത്തകനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിണറ്റിൽ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2009ൽ ജ്യോതിരാജിനെ ബിജെപി പ്രവർത്തകർ അതിക്രൂരമായി ആക്രമിച്ചിരുന്നു. അന്ന് ഇരുകാലിനും വെട്ടേറ്റിരുന്നു. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. 2009 മുതൽ ഇദ്ദേഹം വീട്ടിൽ ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.