
അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ.അഭിലാഷ് ബാബു സംവിധാനം ചെയ്ത 'കൃഷ്ണാഷ്ടമി: the book of dry leaves' എന്ന സിനിമയുടെ ഓഡിയോ റിലീസ് തൃശ്ശൂർ റീജണൽ തിയേറ്ററിൽ വച്ച് നടന്നു. ഔസേപ്പച്ചൻ ഈണമിട്ട ഏഴു പാട്ടുകൾ ആണ് സിനിമയിലുള്ളത്. ഔസേപ്പച്ചന്റെ എഴുപതാം പിറന്നാൾ, അദ്ദേഹത്തി സംഗീത ജീവിതത്തിന്റെ അൻപതാണ്ടുകൾ, ഷിബു ചക്രവർത്തിയുടെ പാട്ടെഴുത്തിന്റെ 40 വർഷങ്ങൾ എന്നിവയോട് അനുബന്ധിച്ച് തൃശൂർ 'ഗീതം, സംഗീതം' സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് ഓഡിയോ റിലീസ് സംഘടിപ്പിച്ചത്.
വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമെ, സുകുമാരകവി, അഭിലാഷ് ബാബു എന്നിവരുടെ പാട്ടുകളും സിനിമയിൽ ഉണ്ട്. ഔസേപ്പച്ചൻ, പി. എസ്. വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ്ണ, അമൽ ആൻറണി, ചാർലി ബഹറിൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സൈന മ്യൂസിക് ആണ് വിതരണക്കാർ.