snake

കേരളത്തിൽ മിക്ക ഇടങ്ങളിലും കാണുന്ന ഒന്നാണ് പാമ്പ് . ഇതിനെ കണ്ടാൽ ഭയന്ന് ഓടുന്നവരാണ് കൂടുതൽ. എന്നാൽ അപ്രതീക്ഷിതമായി പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണമെന്ന് ഇന്നും പലർക്കും അറിയില്ല. പാമ്പ് വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും ചികിത്സ വെെകിയാൽ മരണം വരെ സംഭവിക്കാം. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കുറഞ്ഞത് നാലുമണിക്കൂറിനുള്ളിൽ മറുമരുന്ന് കുത്തിവയ്ക്കണം. ഇല്ലെങ്കിൽ വെെകുംതോറും മരണസാദ്ധ്യത വർദ്ധിപ്പിക്കും.

പാമ്പ് കടിയേറ്റാൽ നിങ്ങളുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റായ ഡോ. ഖുഷ്ബു കതാരിയ അടുത്തിടെ ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാമ്പിന്റെ ഇനത്തെയും വിഷത്തിന്റെ സ്വാഭവത്തെയും അനുസരിച്ച് ലക്ഷണങ്ങൾ മാറുന്നതായി ഡോക്ടർ പറയുന്നു.

'മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. പേശികളുടെ ബലഹീനതയോടെയാണ് ലക്ഷണം തുടങ്ങുന്നത്. തുടർന്ന് പക്ഷാഘാതം വരെ സംഭവിക്കാം. മൂർഖനോ ശംഖുവരയനോ കടിച്ചാൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, കെെകാലുകളിൽ ബലഹീനത, ശരിയായ രീതിയിൽ നടക്കാൻ കഴിയാത്ത അവസ്ഥ, കാഴ്ച മങ്ങൽ, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. ചിലസമയത്ത് പാമ്പ് കടിയേറ്റയാൾക്ക് കണ്ണ് തുറന്നുവയ്ക്കാൻ പോലും കഴിയാതെ വരുന്നു.

അണലി പോലുള്ളവയ്ക്ക് ഹീമോടോക്സിക് വിഷമാണ് ഉള്ളത്. ഇത് രക്തം കട്ടപിടിക്കുന്ന പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവത്തിന് കാരണമാകും. കൂടാതെ വൃക്കകൾക്ക് കേടുപാടുകൾ, കുറഞ്ഞ രക്ത സമ്മർദ്ദം, ഹൃദയമിടിപ്പ് കൂട്ടും എന്നിവയ്ക്കും കാരണമാകുന്നു. കടൽ പാമ്പുകളിലെ വിഷം മനുഷ്യന്റെ പേശികലകളെയാണ് ബാധിക്കുന്നത്. ഇത് വൃക്കയുടെ തകരാറിന് കാരണമാകും' - ഡോ. ഖുഷ്ബു വ്യക്തമാക്കി.

കടിയേറ്റാൽ