hotel-suit-

ഒരു രാത്രി ഈ ഹോട്ടൽ സ്യൂട്ടിന് വാടകയായി നൽകേണ്ടത് 88 ലക്ഷം രൂപ. ഇത്രയും വിലയേറിയ റൂം എവിടെയാണെന്നാറിയാമോ?​ സ്വിറ്റ്സർലാൻഡിലെ ജനീവയിലുള്ള, ഹോട്ടൽ പ്രസിഡന്റ് വിൽസണിലെ റോയൽ പെന്റ് ഹൗസ് സ്യൂട്ടാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഹോട്ടൽ സ്യൂട്ടായി അറിയപ്പെടുന്നത്. ഒരു രാത്രിക്ക് $80,000-100,000 ഏകദേശം (70,48,032 - 88,09,180) വരെയാണ് ഇവിടത്തെ നിരക്ക്. ലോകമെമ്പാടുമുള്ള വിശിഷ്ടാതിഥികളും സെലിബ്രിറ്റികളുമാണ് ഈ സ്യൂട്ടിൽ കഴിയാനായി എത്തുന്നത്. ഹോട്ടലിന്റെ എട്ടാം നിലയിൽ വ്യാപിച്ചുകിടക്കുന്ന സ്യൂട്ട് ഏകദേശം 1680 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്.

എന്താണ് ഇതിന്റെ പ്രത്യേകത?

ഹോട്ടൽ പ്രസിഡന്റ് വിൽസണിന്റെ എട്ടാം നിലയിൽ 12 കിടപ്പുമുറികളും,12 മാർബിൾ ബാത്ത്റൂമുകളും, വിശാലമായ ലിവിംഗ് സ്പേസും റോയൽ പെന്റ് ഹൗസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്വകാര്യ എലവേറ്ററുകൾ,​ മെച്ചപ്പെട്ട സുരക്ഷക്കായുള്ള ബുള്ളറ്ര് പ്രൂഫ് ജനാലകൾ, ഗ്രാൻഡ് പിയാനോ തുടങ്ങിയ ആഡംബര സവിശേഷതകളും ഹോട്ടൽ പ്രസിഡന്റ് വിൽസൺ ഒരുക്കുന്നു. സ്യൂട്ടിൽ താമസിക്കുന്ന അതിഥികളുടെ താത്പര്യവും ആവശ്യവും പരിഗണിച്ച് 24 മണിക്കൂർ സേവനത്തിനുള്ള ഒരു പേഴ്സണൽ അസിസ്റ്റന്റ്, ഷെഫ്, ബട്ട്ലർ എന്നിവരെയും സ്യൂട്ടിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ, സ്യൂട്ടിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നത് സ്യൂട്ടിന്റെ ജനാലയിൽ കൂടി തെളിയുന്ന ജനീവ തടാകത്തിന്റെയും ആൽപ്സിന്റെയും അതിമനോഹരമായ കാഴ്ചയാണ്. അതേ സമയം ഇവിടെ നിന്ന് കാണാൻ കഴിയുന്ന സൂര്യാസ്തമയവും മറക്കാനാവാത്ത ഒരു അനുഭൂതിയാണ്.

View this post on Instagram

A post shared by The World's Best Airbnb, VRBO, & Vacation Rentals (@best_vacationrentals)