
വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭിന്നശേഷി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ ധനസഹായം നല്‍കുന്ന സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് അപേക്ഷ നല്‍കാം. ബില്ലുകളില്‍ വിദ്യാര്‍ത്ഥികളുടെ പേര് രേഖപ്പെടുത്തണം. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ ഇതര അംഗീകൃത സ്ഥാപനത്തിലോ പഠിക്കുന്ന ആളായിരിക്കണം.
അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ക്ക്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, തിരുവനന്തപുരം, പൂജപ്പുര- 695012 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2343241. വെബ്‌സൈറ്റ്: https://suneethi.sjd.kerala.gov.in