a
a

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ രൂപംകൊണ്ടിട്ട് 80 വർഷം. 1945 ഒക്ടോബർ 24നാണ് യു.എൻ ഔദ്യോഗികമായി നിലവിൽ വന്നത്. 80ാം വാർഷിക പൊതുസഭ യോഗത്തിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ന്യൂയോർക്കിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യുക്രെയ്ൻ പ്രസിഡന്റ് വ്‌ലോഡിമർ സെലെൻസ്‌കി തുടങ്ങിയവർ സംസാരിച്ചു. ഗാസ യുദ്ധവും യുക്രെയ്ൻറഷ്യ യുദ്ധവും ചർച്ചയായി.