തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെയും (ടി.എം.എ), ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെയും (എ.ഐ.എം.എ) സംയുക്താഭിമുഖ്യത്തിൽ ഷേപ്പിംഗ് യംഗ് മൈൻഡ്സ് പ്രോഗ്രാം(എസ്.വൈ.എം.പി) നടത്തും. 26ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.45നാണ് പരിപാടി.എയർ മാർഷൽ ഐ.പി.വിപിൻ എ.വി.എസ്.എം വി.എം (റിട്ട),എ.ഐ.എം.എ ഡയറക്ടർ മാധവ് ശർമ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ടി.എം.എ പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ടി.എം.എ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഗോപിനാഥ് മറ്റ് 1000ത്തോളം പ്രതിനിധികളും പങ്കെടുക്കും.
ഗ്രാന്റ് തോൺടൺ ഭാരതിലെ റിച്ചാർഡ് രേഖി, ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് അസോസിയേഷൻ പ്രൊഫ.മാധവ സി.കുറുപ്പ്,ഐ.സി.എഫ് ചെന്നൈ മുൻ ജനറൽ മാനേജർ സുധാൻഷു മണി,ഡിസി സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ.വേണി എം.നായർ,പ്രധാനമന്ത്രിയുടെ സ്‌കിൽ ഇന്ത്യ മിഷൻ ഗ്രൂപ്പിന്റെയും യു.കെ.ഐ.ബി.സി സ്ഥാപക സി.ഇ.ഒയുമായ ജയന്ത് കൃഷ്ണ,ലെസോത്തോ,ദക്ഷിണ സുഡാൻ, ഗിനിയബിസാവു പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് അംബാസഡർ ഡോ. ദീപക് വോറ,മെഡികെയ്ഡ് എത്തോസ് പ്രൈവറ്റ് ലിമിറ്റഡ് കോചെയർപേഴ്സണും ഗ്രൂപ്പ് സി.ഇ.ഒയും നട്ട്‌മെഗ് സഹസ്ഥാപകയുമായ റിട്ട.വിംഗ് കമാൻഡർ രാഗശ്രീ.ഡി.നായർ, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കേരള ഡയറക്ടർ ഡോ.സി.ജയശങ്കർ പ്രസാദ് എന്നിവർ പങ്കെടുക്കും.