
കാക്കനാട്: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന്റെ 16 കോടി രൂപ വിലയുള്ള ആഡംബര കാർ ഇൻഫോപാർക്ക് പൊലീസ് പിടിച്ചെടുത്തു. യുവതിയെ ഈ കാറിൽ വച്ചും പീഡനത്തിന് ഇരയാക്കിയെന്ന മൊഴിയെ തുടർന്നാണ് സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. യുവതിയും ഭർത്താവും ചേർന്ന് ബ്ലാക്ക്മെയിൽ ചെയ്ത് 20 കോടി രൂപയുടെ ചെക്ക് എഴുതിവാങ്ങിയെന്ന വേണു ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ട കോടതി ഇരുവർക്കും ജാമ്യം നൽകിയിരുന്നു. വേണു ഇപ്പോഴും ഒളിവിലാണ്.