
തൃശൂർ: ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ അറ് വയസുകാരിക്ക് ദാരുണാന്ത്യം. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മകൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മകൾ അണിമയാണ് മരിച്ചത്. ഷൈലജ (43), മകൻ അക്ഷയ് (4) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പാണ് പ്രദീപ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീടിനുള്ളിൽ നിന്ന് ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. മൂന്ന് പേരെയും അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.