elderly-man

പലഹാരങ്ങൾ വിൽക്കാനായി ട്രെയിനിൽ കച്ചവടക്കാർ കയറുന്നത് ഒരു പുതുമയുള്ള കാഴ്ചയല്ല. ചെന്നൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അത്തരമൊരു കാഴ്ച കാണുന്നുണ്ട്. എൺപത് വയസ് തോന്നിക്കുന്നയാൾ ഭാര്യയുണ്ടാക്കിയ മധുരപലഹാരങ്ങൾ വിൽക്കുന്നതാണ് ആ കാഴ്ച. പ്രായാധിക്യംമൂലം ശരിക്ക് നടക്കാൻ പോലും സാധിക്കുന്നില്ല. എന്നിട്ടും തോറ്റ് പിന്മാറാതെ, ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന അദ്ദേഹം യാത്രക്കാരുടെ ഹൃദയങ്ങളെ സ്പർശിച്ചു.


വയസ് എഴുപത് പിന്നിട്ട ഭാര്യയാണ് മധുരപലഹാരങ്ങൾ തയ്യാറാക്കുന്നത്. ട്രെയിനുകൾ കയറിയിറങ്ങി അത് വിറ്റ് ആഹാരസാധനങ്ങൾ വാങ്ങി വയോധികൻ വീട്ടിലെത്തുന്നു. ദമ്പതികൾക്കൊരു മകളുണ്ട്. ലണ്ടനിലാണ് താമസം. നല്ല വിദ്യാഭ്യാസം നൽകി വളർത്തി വലുതാക്കിയ ആ മകൾ അച്ഛനമ്മമാരെ തിരിഞ്ഞുനോക്കുന്നില്ലത്രേ.

ഏതോ ഒരു യാത്രക്കാരനാണ് വൃദ്ധ ദമ്പതികളുടെ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് മകളെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 'ഹൃദയഭേദകമാണ് ഇവരുടെ അവസ്ഥ. ഈ കഠിനാധ്വാനിയായ മനുഷ്യനെ ആരാണ് കളഞ്ഞിട്ട് പോകുക? ഈ റൂട്ടിൽ യാത്ര ചെയ്യുന്ന എല്ലാവരും അവരിൽ നിന്ന് സാധനങ്ങൾ വാങ്ങി, അവരെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

This is heartbreaking.@sterlite_copper @COO_SIIL, please reach out immediately and help him. https://t.co/v4rMYE6Lkx

— Anil Agarwal (@AnilAgarwal_Ved) September 22, 2025