തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സ്വാതി തിരുനാൾ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ 30 മുതൽ രണ്ടു വരെ നവരാത്രി ആഘോഷം നടത്തും.30ന് വൈകിട്ട് 6ന് പൂജ വയ്‌പും ഒക്ടോബർ 2ന് രാവിലെ 8ന് പൂജയെടുപ്പും.തുടർന്ന് വിവിധ സംഗീതോപകരണങ്ങളിൽ വിദ്യാരംഭവും സംഗീതാർച്ചനയുമുണ്ടാകും.വിദ്യാരംഭത്തിന് പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 0471 2471335, 9446392082