santhanantha

പത്തനംതിട്ട: പന്തളത്തുനടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ ശ്രീരാമദാസമിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പന്തളം പൊലീസ് ആണ് കേസെടുത്തത്. കോൺഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചുവെന്നും ആക്രമണകാരിയായി ചിത്രീകരിച്ചുവെന്നുമാണ് പരാതി.

പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് ശാന്താനന്ദ വിദ്വേഷ പരാമർശം നടത്തിയത്. പന്തളം രാജകുടുംബാംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എആർ പ്രദീപ് വർമ്മയും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രസംഗം പരിശോധിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രദീപ് വർമ്മ പരാതി നൽകിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.