astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail

2025 സെപ്തംബർ - 25 - കന്നി - 9 - വ്യാഴാഴ്ച (മദ്ധ്യാഹ്ന ശേഷം - 7 - മണി - 8 - മിനിറ്റ് - 18 - സെക്കൻഡ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം)

അശ്വതി: കലാ-സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും ,ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം, വില്‍ക്കാന്‍ ഉദേശിച്ചിരിക്കുന്നവയുടെ വില്‍പന നടക്കും.

ഭരണി: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, ദൈവാധീനം ഉണ്ടായിരിക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.

കാര്‍ത്തിക: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ദുര്‍വാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം ആണ്.

രോഹിണി: ചതിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, സഹോദരില്‍ നിന്നും മനക്ലേശം ഉണ്ടാകും, രാത്രിയാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

മകയിരം: ഉദ്യോഗത്തില്‍ തിരിച്ചടികൾ നേരിടേണ്ടി വരും, കഴിവുണ്ടാകും, മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.

തിരുവാതിര: സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും.

പുണര്‍തം: വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.

പൂയം: വിദ്യാവിജയം, എല്ലാ സംഗതികളിലും ആകര്‍ഷകത്വം ഉണ്ടായിരിക്കും, സന്തോഷം, ഉല്ലാസയാത്രകള്‍,‍ സുഹൃത്തുകൾ മുഖേനെ അംഗീകാരം. യാത്ര കൊണ്ട് ഗുണം കിട്ടും.

ആയില്യം: ധനപരമായി ഉയര്‍ച്ച, വിദേശത്തുനിന്നും ശുഭവാര്‍ത്ത ശ്രവിക്കും, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്ല്യം, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും.

മകം: സുഖകരമായ കുടുംബജീവിതം നയിക്കും, സാമ്പത്തികമായി ഉന്നതി. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം.

പൂരം: കലാപരമായ കാര്യങ്ങളില്‍ നേട്ടം, യാത്രയില്‍ അപ്രതീക്ഷിത കണ്ടുമുട്ടലുകള്‍ ഉണ്ടാകും, ധനസമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗ്ഗം അവലംബിക്കുകയും ചെയ്യും.

ഉത്രം: കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, അകന്നുനിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.

അത്തം: ശത്രുക്കളുടെ ഉപദ്രവം കുറയും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം, കല-വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം.

ചിത്തിര: സ്വന്തം മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം.

ചോതി: മാതാവിന്‍റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, പേരും പെരുമയും ഉണ്ടാകും.

വിശാഖം: നഷ്ടപെട്ടന്നു കരുതിയ പ്രണയം തിരികെ ലഭിക്കും, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്ക് വിജയം നേടാൻ സാധിക്കുന്നതാണ്.

അനിഴം: നേത്ര രോഗം വരാതെ നോക്കണം, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സ്ത്രീകള്‍ കാരണം മാനഹാനി സംഭവിക്കും, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം കൂടി വരും.

കേട്ട: മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, വിജയത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വരും, രാത്രിയിലുള്ള സഞ്ചാരം വേണ്ടിവരും അവ കഴിയുന്നതും ഒഴിവാക്കുക.

മൂലം: കലാപ്രവര്‍ത്തനത്തില്‍ മന:സുഖം കണ്ടെത്തും, ശത്രുജയം നേടും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.

പൂരാടം: എല്ലാതരത്തിലും ഉള്ള ലഹരിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചതിയില്‍ പ്പെടാതിരിക്കാന്‍ സൂക്ഷിക്കണം, അര്‍ഹമായ രീതിയില്‍ അംഗീകാരം ലഭിക്കില്ല, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം.

ഉത്രാടം: ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം, യാത്രയില്‍ ധനനഷ്ടമോ അധിക ചിലവോ വരും, കുടുംബാംഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാൻ.

തിരുവോണം: വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.

അവിട്ടം: സുഹൃത്തുക്കള്‍ മൂലം അധികചിലവ് വരാം, ചിലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ നോക്കണം, ചിലസംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും.

ചതയം: സ്ത്രൈണത കൂടി നില്‍ക്കും, പരാജയത്തില്‍ നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കണം, കുടുംബകാര്യങ്ങളിൽ നേരിയ തോതില്‍ മന:പ്രയാസം ഉണ്ടാകാം.

പൂരുരുട്ടാതി: ഉദ്യോഗതലത്തില്‍ ശോഭിക്കും, യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

ഉതൃട്ടാതി: തൊഴിലില്‍ ഉന്നതി, ധനപരമായ നേട്ടം, ദുരിതവും കഷ്ടപ്പാടുകളും മാറും, സ്ത്രീകള്‍ക്ക് അംഗീകാരം, വിവിധ മേഖലകളില്‍ നിന്നും പണം വരും.

രേവതി: സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും രമ്യതയിലും പെരുമാറും, കലാപരമായ കാര്യങ്ങിളില്‍ അതിയായ താല്‍പര്യം, ആകര്‍ഷകമായി സംസാരിക്കും വ്യവഹാരങ്ങളില്‍ വിജയം.