തിരുവനന്തപുരം: നവരാത്രിയുടെ ഉത്സവദിനങ്ങൾക്കായി പുരാണങ്ങളും ഇതിഹാസങ്ങളും ഐതിഹ്യങ്ങളും സമ്മേളിക്കുന്ന ബൊമ്മക്കൊലു ഒരുക്കി അനന്തൻകാട് നാഗരാജക്ഷേത്രം.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങളും വ്യത്യസ്ത ഭദ്രകാളീ ഭാവങ്ങളും നിറയുന്ന ബൊമ്മക്കൊലുകൾ കൗതുകമുണർത്തുന്നവയാണ്.
ബൊമ്മക്കൊലുവിനൊപ്പം ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള രേഖകളും താളിയോല ഗ്രന്ഥങ്ങളും വച്ചിട്ടുണ്ട്. ഒൻപത് തട്ടുകളായിട്ടാണ് രൂപങ്ങൾ സജ്ജീകരിച്ചത്.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. ബൊമ്മക്കൊലു കാണാൻ നിരവധി ഭക്തരാണ് ദിവസവും ക്ഷേത്രത്തിൽ എത്തുന്നത്.ക്ഷേത്രത്തിലെ പൂജാമണ്ഡപത്തിൽ 30ന് വൈകിട്ട് 6ന് പൂജവയ്‌ക്കാം.2ന് രാവിലെ 8നും ഒൻപതിനുമിടയിലാണ് വിദ്യാരംഭം.