
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്. സ്ഥിരം നായകന്‍ ലിറ്റണ്‍ ദാസിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജേക്കര്‍ അലിയാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.
സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വരുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീമിന്റെ ഫൈനല്‍ പ്രവേശം ഏറെക്കുറെ ഉറപ്പാകും. തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശിന്റെ വരവ്.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
ബംഗ്ലാദദേശ് ടീം: സെയ്ഫ് ഹസന്‍, തന്‍സീദ് ഹസന്‍ തമീം, പര്‍വേസ് ഹുസൈന്‍ ഈമോന്‍, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈന്‍, ജേക്കര്‍ അലി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സെയ്ഫുദീന്‍, റിഷാദ് ഹുസൈന്‍, തന്‍സീം ഹസന്‍ സക്കീബ്, നാസും അഹമ്മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍.