
വാഷിംഗ്ടൺ: ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയ പിന്നാലെ, എച്ച്- 1 ബി വർക്കർ വിസയിൽ അടിമുടി പരിഷ്കാരം നടപ്പാക്കാൻ യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. നിലവിലെ ലോട്ടറി സമ്പ്രദായം നിറുത്തി, പകരം ഉയർന്ന യോഗ്യതയും ശമ്പളവുമുള്ള വിദഗ്ദ്ധ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകിയുള്ള തിരഞ്ഞെടുപ്പ് രീതി നടപ്പാക്കും. ഇതിനായി ശമ്പള നിലവാരത്തെ നാല് ലെവലുകളായി തിരിക്കുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ആവിഷ്കരിച്ച നിർദ്ദേശത്തിൽ പറയുന്നു.