xray

കോതമംഗലം: കീരമ്പാറയിൽ കനാൽ ബണ്ട് റോഡിൽ മാലിന്യം തള്ളി ആളെ കണ്ടെത്തി നടപടിയെടുത്തു. പതിനായിരം രൂപ പിഴ അടക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. നെടുംപാറ ഭാഗത്തെ കനൽ ബണ്ട് റോഡിലാണ് നാല് ചാക്കുകളിലായി മാലിന്യം തള്ളിയത്.

കുപ്പിച്ചില്ലും പഴകിയ തുണികളും തെർമ്മോകോളും മാസ്‌കുകളുമാണ് ഉണ്ടായിരുന്നത്. മാലിന്യച്ചാക്കിൽ ഉണ്ടായിരുന്ന എക്സ് റേ ഫിലിം ഇട്ടിരുന്ന കവറിൽ രേഖപ്പെടുത്തിയിരുന്ന ആശുപത്രിയിൽ എത്തി അന്വേഷിച്ചതിൽനിന്നാണ് മാലിന്യം തള്ളിയ ആളുടെ മേൽവിലാസം ലഭിച്ചതെന്ന് വാർഡ് മെമ്പർ വി.കെ. വർഗീസ് അറിയിച്ചു.