
തൃശൂർ: ജെകെ മേനോന് ചേംബർ ഒഫ് കോമേഴ്‌സ് എൻആർഐ ബിസിനസ് മാൻ അവാർഡ്. ഈ മാസം 27ന് അഞ്ചേരി ചിറ ചാക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചേംബർ ഒഫ് കോമേഴ്‌സ് ദിനാഘോഷ ചടങ്ങിൽ അവാർഡ് സമർപ്പണം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജോസ് കവലക്കാട് ( എന്റർപ്രണർ അവാർഡ്), പെരുവനം കുട്ടൻ മാരാർ( സാംസ്‌കാരികം), ഗീത സലീഷ് ( വുമൺ എന്റർപ്രണർ), ഡെന്നീസ് ചാക്കോള( യങ്ങ് എന്റർപ്രണർ), ജോയ് മൂത്തേടൻ(ഓർഗനൈസർ അവാർഡ്), ഹാഷ്മി താജ് ഇബ്രാഹിം( മീഡിയ),ഡോ.സി.പി.കരുണാദാസ്( മെഡിക്കൽ), സിസ്റ്റർ ആലീസ് പഴയവീട്ടിൽ ( സാമൂഹ്യ സേവനം), കെ.സി.ബൈജു( പൊലീസ്), സുൾഫാന ജാസ്മിൻ( സ്‌പോഴ്‌സ്), സിജോ ജോർജ്ജ് ( കാർഷിക രംഗം), സി.എസ്.സിന്റ ( ആരോഗ്യ മേഖല) എന്നിവരാണ് മറ്റ് അവാർഡുകൾ അർഹരായത്.
വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യും. ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില അദ്ധ്യക്ഷത വഹിക്കും. കല്യാൺ സിൽക്‌സ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ മുഖ്യാതിഥിയായിരിക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, എംആർ ഫ്രാൻസിസ്, കെഎം പരമേശ്വൻ, സിജോ ചിറക്കേക്കാരൻ എന്നിവർ പങ്കെടുത്തു.