s

തിരുവനന്തപുരം: ചിത്രകലയുമായി ബന്ധപ്പെട്ട് യാതൊരു വിദ്യാഭ്യാസവും നേടിയിട്ടില്ലെങ്കിലും കന്യാകുമാരി സ്വദേശി വി.രാധാകൃഷ്ണൻ ചിത്രംവരയിൽ ഉഷാറാണ്.16 വർഷം എയർഫോഴ്സിലും,​ 25 വർഷത്തോളം ഇന്ത്യൻ ബാങ്കിൽ ജനറൽ മാനേജരായും രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചു.എയർഫോഴ്സിലായിരുന്നപ്പോൾ ഒഴിവ് സമയം മുഴുവൻ ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.സുഹൃത്തുക്കൾക്കും,കണ്ട് ഇഷ്ടം തോന്നി ചോദിച്ചവർക്കും ചിത്രങ്ങൾ സമ്മാനിച്ചു.സഞ്ചരിക്കുന്ന വഴികളിൽ കൗതുകകരമായി എന്തെങ്കിലും കണ്ടാൽ,അത് ഉടൻ ക്യാമറയിൽ പകർത്തും. പിന്നീടാണ് വര.180 ഓളം ചിത്രങ്ങൾ ഇതുവരെ വരച്ചിട്ടുണ്ട്.പാലക്കാട്,​കോഴിക്കോട്,​ചെന്നൈ എന്നിവിടങ്ങളിൽ ഗ്രൂപ്പ്,​സോളോ തുടങ്ങി ധാരാളം എക്സിബിഷനുകൾ സംഘടിപ്പിച്ചു.ഇന്നലെ മ്യൂസിയം ഓഡിറ്റോറിയത്തിലും 42ഓളം ചിത്രങ്ങൾ അദ്ദേഹം പ്രദർശനത്തിനൊരുക്കി. ചലച്ചിത്ര അക്കാഡമി ചെയർമാനും,​നടനുമായ പ്രേംകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.കന്യാകുമാരിയാണ് ജന്മസ്ഥലമെങ്കിലും കോഴിക്കോടാണ് സ്ഥിരതാമസം.ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.