silent-valley

പൂജവയ്പ്പിന് ഇതുവരെ പരിപാടികളൊന്നും ആയിട്ടില്ലെങ്കിൽ പെട്ടെന്ന് വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലേക്ക് വിളിച്ച് സൈലന്റ് വാലിയിലേക്കുള്ള യാത്രയ്ക്ക് ബുക്കുചെയ്തോളൂ. പെട്ടെന്ന് ആയിക്കോട്ടെ. ഇതുപോലൊരു അവസരം ഇനി കിട്ടിയെന്നുവരില്ല എന്നതുതന്നെ കാരണം. രണ്ടുദിവസത്തെ യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും ഉൾപ്പെടെ ഒരാൾക്ക് വെറും 5500 രൂപയാണ് ചെലവ്.

ഓക്സി വാലി റിസോർട്ടിലാണ് താമസം ഒരുക്കിയിരിക്കുന്നതെന്നത് മറക്കണ്ട. ഭക്ഷണവും ഇവിടെ നിന്നാണ്. ഇതിനകം നിരവധിപേർ ബുക്കുചെയ്തുകഴിഞ്ഞു. ഇനിയും വൈകിയാൽ ചിലപ്പോൾ സീറ്റുകിട്ടണമെന്നില്ല. സീറ്റ്‌ തീരുന്നതിനു മുന്നേ ഉടൻ വിളിച്ചു ബുക്ക് ചെയ്യു

ആറന്മുള വള്ളസദ്യയ്ക്ക് ഇതുവരെ പോകാൻ പറ്റാത്തവർക്ക് അതിൽ പങ്കെടുക്കാനുള്ള അവസരവും വെഞ്ഞാറമൂട് ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്. ഈ വരുന്ന 29നാണ് അതിനുള്ള അവസരം. ഒക്ടോബർ രണ്ടിന് വളളസദ്യ അവസാനിക്കുകയാണ് എന്നത് പ്രത്യേകം ഓർമ്മിക്കുക. വിളിച്ചാൽ കിട്ടിയില്ലെങ്കിൽ വാട്ട്സ്ആപ്പിൽ മെസേജ് ഇടുക . ഫോൺ: 9188489491,9447324718.