
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 സെപ്‌തംബർ 27 കന്നി 11 ശനിയാഴ്ച (ദിനം പൂർണ്ണമായും അനിഴം നക്ഷത്രം )
അശ്വതി: കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും, സർക്കാർ ജോലിക്കാർക്ക് സ്ഥലം മാറ്റവും സ്ഥാനലബ്ധിയും ഉണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളിൽ ആസൂത്രിതമായി ജോലി മാറ്റങ്ങൾ വരുത്തും.
ഭരണി: ധനപരമായ നേട്ടം, ദുരിതവും കഷ്ടപ്പാടുകളും മാറും, സ്ത്രീകൾക്ക് അംഗീകാരം, വാക്‌സാമർത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കാർത്തിക: വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവ നടത്തും, ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.
രോഹിണി: കലാപ്രവർത്തനത്തിൽ മനഃസുഖം കണ്ടെത്തും, ശത്രുജയം നേടും, സത്യസന്ധമായും നേർവഴിയോടെയും പ്രവർത്തിക്കും. ബിസിനസുകാർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ആത്മാർത്ഥതയുള്ള ജോലിക്കാരെ ലഭിക്കും.
മകയിരം: കലാപരമായും സാഹിത്യപരമായും നല്ല സമയം, വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വിജയം നേടാൻ സാധിക്കുന്നതാണ്.
ആത്മവിശ്വാസത്തോടെ മുൻപോട്ട് പോകുവാൻ സാധിക്കും. സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
തിരുവാതിര: സ്വന്തം മനസ്സിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം, ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തും. കർമ്മ മേഖലയിൽ അംഗീകാരവും പുരസ്‌കാരവും ലഭിക്കും.
പുണർതം: ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സ്ത്രീകൾ മൂലം മാനഹാനി, സഹപ്രവർത്തകരോട് കർക്കശമായി ഇടപെടും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
പൂയം: വിജയത്തിനായി കഠിനമായി പ്രയത്നിക്കേണ്ടി വരും,ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ധാരാളം മത്സരങ്ങൾ നേരിടേണ്ടിവരും. ശത്രുക്കൾ വർദ്ധിക്കുന്നത് പ്രശ്നങ്ങൾക്കിടയാക്കും.
ആയില്യം: എല്ലാതരത്തിലും ഉള്ള ലഹരിയിൽ നിന്നൊഴിഞ്ഞു നിൽക്കണം, ചതിയിൽപ്പെടാതിരിക്കാൻ സൂക്ഷിക്കണം,ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. കോപം മൂലം ബന്ധുക്കൾ അകലും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും.
മകം: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം, പഠനത്തിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ പരാജയങ്ങളുണ്ടാകും.
പൂരം: സുഹൃത്തുക്കൾ മൂലം അധികചിലവ് വരാം, ചിലവിനേക്കാൾ വരവ് കുറഞ്ഞിരിക്കും, മാനസിക ക്ലേശങ്ങളും കുടുംബജനങ്ങളിൽ നിന്ന് ദു:ഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേർച്ച കുറവ് ഉണ്ടാകും.
ഉത്രം: കുടുംബ കാര്യങ്ങളിൽ നേരിയ തോതിൽ മനഃപ്രയാസം ഉണ്ടാകാം. കാര്യങ്ങൾ ബുദ്ധിപരമായി നീക്കിയില്ലെങ്കിൽ കുഴപ്പങ്ങളിൽ ചെന്ന് ചാടും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.
അത്തം: പരാജയത്തിൽ നിരാശപ്പെടാതെ വിജയംവരെ പ്രവർത്തിക്കണം, മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും.
ചിത്തിര: പകർച്ചാവ്യാധികൾ പിടിപെടാതെ നോക്കണം, ചില സംഗതികളിൽ തീരുമാനമെടുക്കാൻ പാടുപെടും. കുടുംബജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. അപവാദങ്ങളും ആരോപണങ്ങളും കേൾക്കേണ്ടിവരും.
ചോതി: പേരും പെരുമയും ഉണ്ടാകും. മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, മുൻകാലങ്ങളിൽ നടത്തിയിരുന്ന നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും. വസ്തുക്കൾ വാങ്ങുന്നതിനും അഡ്വാൻസ് നൽകുന്നതിനും നല്ല സമയം.
വിശാഖം: പിതാവിൽനിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ,വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും.വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടി പിടിപ്പിക്കുകയും ചെയ്യും.
അനിഴം: അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയരുത്, കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴിൽ ക്രമീകരിക്കേണ്ടിവരും. ബിസിനസ് ആരംഭിക്കുന്നവർ ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
കേട്ട: വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അവിചാരിത തടസങ്ങൾ പലതും അനുഭവപ്പെടുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കും.
മൂലം: ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം, സഹോദരിൽ നിന്നും മനക്ലേശം ഉണ്ടാകും, വാക്‌സാമർത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനുഭവപ്പെടും.
പൂരാടം: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, ദൈവാധീനം ഉണ്ടായിരിക്കും, സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യർക്കായി ത്യാഗ മനസ്‌കതയോടു കൂടി പ്രവർത്തിക്കും.
ഉത്രാടം: സ്ത്രീകൾ വളരെ സ്‌നേഹത്തോടെയും രമ്യതയിലും പെരുമാറും, വ്യവഹാരങ്ങളിൽ വിജയം. ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായവ്യത്യാസം മാറും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും. കർമ്മസംബന്ധമായി ഉയർച്ചയും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും.
തിരുവോണം: ഉദ്യോഗതലത്തിൽ ശോഭിക്കും, യാത്ര ചെയ്യാൻ യോഗം, ദാമ്പത്യബന്ധത്തിൽ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാക്കും. വാഹനം, സ്വർണ്ണാഭരണങ്ങൾ എന്നിവ വാങ്ങും.
അവിട്ടം: തൊഴിലിൽ ഉന്നതി, വിവിധ മേഖലകളിൽ നിന്നും പണം വരും, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാന പ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് തടസങ്ങൾ ഉണ്ടാകും.
ചതയം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. നഷ്ടപെട്ടന്നു കരുതിയ പണം തിരികെ ലഭിക്കും, ജീവിതത്തിൽ പല രീതിയിലും ഉയർച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവർത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങൾക്കും സുഹൃത്തുക്കൾക്കും പലവിധ നന്മകളുണ്ടാവും.
പൂരുരുട്ടാതി: സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം.ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് കേസുകളും നികുതി വകുപ്പുകളിൽ നിന്ന് ഉപദ്രവവും ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകൾ ഉണ്ടാകും.
ഉതൃട്ടാതി: ഉദ്യോഗത്തിൽ തിരിച്ചടികൾ നേരിടേണ്ടി വരും, മറ്റുള്ളവരിൽ നിന്നും ക്ലേശകരമായ അനുഭവങ്ങൾ വരാം, സ്വന്തം രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്, വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രികളോ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.
രേവതി: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ദുർവാശി ഒഴിവാക്കുക, ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിൽ ഏർപ്പെടുന്നവർക്ക് ധനനഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കൾ കൂടും. കള്ളക്കേസുകളിൽ പെടാൻ സാദ്ധ്യതയുണ്ട്.