
തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 67 മത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 28ന് തുടങ്ങും. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കുന്ന മത്സരത്തിൽ 400-ൽ അധികം കളരി അഭ്യാസികൾ പങ്കെടുക്കും. ചുവടു മുതൽ ഉറുമിപ്പയറ്റ് വരെയുള്ള 13 ഇനങ്ങളിൽ ആണ് മത്സരങ്ങൾ. സീനിയർ ,ജൂനിയർ , സബ്‌ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും മത്സരിക്കുന്നു. മത്സരങ്ങൾ പ്രൊഫ.എം എസ് രമേശൻ നായർ ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ പ്രൊഫ. എം ജി ശശിഭൂഷൻ വിജയികൾക്ക് സമ്മാനം നൽകും.