girl

എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ആർത്തവം എന്നത് അശുദ്ധിയോടെ കാണുന്ന നിരവധി പേർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ആർത്തവ സമയത്ത് സ്ത്രീകളെ മാറ്റിനിർത്തുന്നവരും ഏറെയാണ്. ഈ സമയത്ത് അവർ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായ, ഹൃദയസ്പർശിയായ ഒരു കാഴ്ചയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.


ആയുഷ എന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യമായി ആർത്തവമുണ്ടായപ്പോൾ കുടുംബാംഗങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നാണ് വീഡിയോയിലുള്ളത്. 'അനുഗ്രഹീത' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


പെൺകുട്ടി തന്റെ മുറിയിൽ പ്രവേശിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവിടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ഏറെ സന്തോഷത്തോടെ, കരുതലോടെ അച്ഛൻ അവളെ കെട്ടിപ്പിടിക്കുന്നു. കുടുംബാംഗങ്ങൾ ഓരോരുത്തരായി അവളുടെ കാലുകൾ തൊട്ട് പണം പാദത്തിൽ വയ്ക്കുകയും അവളെ ആദരിക്കുകയും ചെയ്യുന്നു.

ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ പതിമൂന്ന് ലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തു. നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഈ റീൽ ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കുന്നതാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 'ആർത്തവം അശുദ്ധിയല്ല, പെൺകുട്ടികൾക്ക് ദൈവം നൽകിയ അനുഗ്രഹമാണെന്നാണ് ഈ റീൽ പറയുന്നത്'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Aayushaaaaa🫶🏻 (@its_aayushaaa)