
കോട്ടയം: പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്കാരം ആർട്ടിസ്റ്റ് സുജാതന്. 25000 രൂപയും ശില്പവും അടങ്ങുന്ന പുരസ്ക്കാരം ഒക്ടോബർ 5 ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.ആർ.ഓമനക്കുട്ടൻ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ നൽകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. എം.ജി സർവകലാശാലാ മുൻ വി.സി ഡോ. ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ , ഓമനക്കുട്ടൻ ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ എന്നിവരടങ്ങുന്നതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി.