ss

കൗർ vs കോർ സംവിധാനം ചെയ്യുന്നത് വിനിൽ വാസു

സണ്ണി ലിയോൺ ഇരട്ട വേഷത്തിൽ എത്തുന്ന ഇന്ത്യയിലെ ആദ്യ എെ എെ സൂപ്പർഹീറോ സിനിമ കൗർ vs കോർ – Conflict of Faith മലയാളിയായ വിനിൽ വാസു സംവിധാനം ചെയ്യുന്നു.

പപ്പരാജി എന്റർടെയിൻമെന്റ്, സൺസിറ്റി എൻഡിവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിയുടെ സഹകരണത്തോടെ ആണ് നിർമ്മാണം. 2070ന്റെ പശ്ചാത്തലത്തിൽ വിശ്വാസം, വ്യക്തിത്വം, അതിജീവനം എന്നിവയിൽ ആധാരമായ ശക്തമായ കഥയാണ് ചിത്രം പറയുന്നത്, വിധി വേർതിരിച്ച രണ്ട് സഹോദരിമാരുടെ യാത്രം കൂടിയാണ്. അടുത്ത വർഷം വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യും. ആക്ഷൻ, ഡ്രാമ, വികാരം എന്നിവ ചേർന്ന ശക്തമായ അന്തർദേശീയ നിലവാരത്തിലുള്ള ദൃശ്യാനുഭവമാകും നൽകുന്നതെന്ന് വിനിൽ വാസു പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.