
സരസ്വതിയിൽ പ്രകാശ് രാജും പ്രിയ മണിയും
തമിഴകത്തിന്റെ സുപ്രീം സ്റ്റാർ ശരത്കുമാറിന്റെ മകളും അഭിനേത്രിയുമായ വരലക്ഷ്മി ശരത് കുമാർ നിർമ്മാതാവിന്റെയും സംവിധായികയുടെയും കുപ്പായമണിയുന്നു. ദോശ ഡയറീസിന്റെ ബാനറിൽ സഹോദരി പൂജ ശരത് കുമാറുമായി ചേർന്ന് വരലക്ഷ്മി നിർമ്മിക്കുന്ന ചിത്രത്തിന് സരസ്വതി എന്നാണ് പേര്. പ്രകാശ്രാജും പ്രിയ മണിയും നവീൻ ചന്ദ്രയുമാണ് വരലക്ഷ്മിയുടെ കന്നി സംവിധാന സംരംഭമായ സരസ്വതിയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വരലക്ഷ്മിയും ചിത്രത്തിൽ സുപ്രധാന വേഷമവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. തമൻ എസ്സിന്റേതാണ് സംഗീതം. മലയാളത്തിൽ കസബ, മാസ്റ്റർപീസ് ഉൾപ്പെടെ ചില ചിത്രങ്ങളിൽ വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.