തിരുവനന്തപുരം: നാവിൽ രുചിയൂറും വിഭവങ്ങളുമായി രാമശ്ശേരി ഇഡലി മേളയ്ക്ക് മാസ്കോട്ട് ഹോട്ടലിൽ തുടക്കമായി. മേളയിലെ പ്രധാന ആകർഷണം രാമശ്ശേരി ഇഡലിയാണ്. മാസ്റ്റർ ഷെഫ് സ്മിത വിജയകുമാറാണ് ഇഡലി തയാറാക്കുന്നത്. രണ്ട് ഇഡ്ഡലി, സാമ്പാർ, ചട്ണി, ചമ്മന്തിപ്പൊടി എന്നിവയ്ക്ക് 160 രൂപയാണ് വില. ഉഴുന്നുവട,സാമ്പാർ,ചട്ണി എന്നിവയ്ക്ക് 60 രൂപ. മസാലവട 60, ചക്കരപ്പൊങ്കൽ 160, ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി 160, ഗീ കേസരി 120, ഫിൽറ്റർ കോഫി 50 രൂപ,​ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ രാമശ്ശേരി 4 ഇഡലി കോമ്പോ എന്ന പ്രത്യേക ഓഫറും ഒരുക്കിയിട്ടുണ്ട്. ഇതിന് 500 രൂപയാണ് വില. പാഴ്‌സൽ 600 രൂപയും. വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് മേളയിലേക്ക് പ്രവേശനം. പാഴ്‌സലുകൾ ഉച്ചയ്ക്ക് 2 മുതൽ വിതരണം ചെയ്യും. ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രുചികരമായ വിവിധ വിഭവങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ മാസ്കോട്ട് ഹോട്ടലിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി മേള ഉദ്ഘാടനം ചെയ്തു.