hair

ഈ കാലഘട്ടത്തിൽ നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് അകാല നര. ഇത് മറയ്ക്കാൻ പലരും പാർലറിൽ പോയി വലിയ തുക ചെലവാക്കുന്നു. ചിലരാണെങ്കിൽ വില കൂടിയ കെമിക്കൽ നിറഞ്ഞ സാധനങ്ങൾ വാങ്ങി തലയിൽ തേയ്ക്കുന്നു. എന്നാൽ ഇവയൊന്നും മുടിയുടെ പ്രശ്നത്തിന് ഒരു പരിഹാരമാർഗമല്ല. മാത്രമല്ല കാലക്രമേണ ഇവ മുടിയ്ക്ക് ദോഷം ചെയ്യുന്നു. വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ മുടി കറുപ്പിക്കാൻ കഴിയും. അത്തരത്തിൽ മുടിയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്ന പ്രകൃതിദത്തമായ ഒരു ഡെെ പരിചയപ്പെട്ടാലോ?

ഇത് തയ്യാറാക്കാൻ പ്രധാനമായി വേണ്ടത് കടുകും കറിവേപ്പിലയുമാണ്. കടുകിൽ ആന്റിഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയെ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിക്ക് വളരെ നല്ലതാണ്. കറിവേപ്പിലയിലെ വിറ്റമാൻ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ മുടിയുടെ കറുത്തനിറം നിലനിർത്തുന്നു.

തയ്യാറാക്കുന്ന വിധം

കടുക് നന്നായി പൊട്ടുന്ന രീതിയിൽ വറുത്തെടുക്കുക. ഇതിലേക്ക് കഴുകി ഈർപ്പം കളഞ്ഞ കറിവേപ്പില ഇട്ട് നന്നായി ഇളക്കുക. കറിവേപ്പില പൊടിയുന്നതുവരെ വറുക്കുക. ശേഷം ഇവ പൊടിച്ചെടുക്കണം. ഇനി ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതിൽ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കി എടുക്കുക. ശേഷം ഇത് എണ്ണ ഒട്ടും ഇല്ലാത്ത മുടിയിൽ പുരട്ടണം. ഒന്ന് രണ്ടു മണിക്കൂർ ശേഷം നന്നായി കഴുകി കളയാം. ആഴ്ചയിൽ രണ്ട്തവണ ഇത് ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നൽകും.