maths

പട്‌ന: രാജ്യത്തെ അദ്ധ്യാപകരുടെ യോഗ്യതയും അവരുടെ ശമ്പളവും പലപ്പോഴും ചര്‍ച്ചാ വിഷയമാണ്. ഇവരെയൊക്കെ ആരാണ് ജോലിക്ക് നിയമിക്കുന്നത് എന്താണ് ഇതിന്റെയൊക്കെ മാനദണ്ഡം എന്നീ സംശയങ്ങളും ആശങ്കകളും വര്‍ദ്ധിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബിഹാറിലെ ഒരു പൊതുവിദ്യാലയത്തിലെ കണക്ക് അദ്ധ്യാപികയുടെ വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് കാരണം.

അടിസ്ഥാന ഗണിത പാഠങ്ങള്‍ പോലും വശമില്ലാത്ത അദ്ധ്യാപികയെയാണ് ഒരു പുരുഷനുമായി സംസാരിക്കുന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പ്രതിമാസം 80,000 രൂപ വരെയാണ് ഇവരുടെ ശമ്പളം എന്നതാണ് ഞെട്ടിക്കുന്ന കാര്യം. രാജ്യത്ത് ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ജോലി കിട്ടാതെ നിസാര തുകയ്ക്ക് ജോലി ചെയ്യുമ്പോഴാണ് അടിസ്ഥാന വിവരം പോലുമില്ലാത്ത ഒരാള്‍ വലിയ ശമ്പളത്തിന് സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നത്.

പുരുഷനായ ഒരാള്‍ അദ്ധ്യാപികയോട് അവരുടെ ജോലിയെക്കുറിച്ച് ചോദിക്കുന്നിടത്തുനിന്നാണ് വീഡിയോ ആരംഭിക്കുന്നത്. താന്‍ ഒരു ശിക്ഷണ്‍ സേവകാണെന്നും അദ്ധ്യാപികയായി നിശ്ചിത കാലത്തേക്ക് കരാര്‍ നിയമനമാണെന്നും അവര്‍ മറുപടി പറയുന്നു.

തുടര്‍ന്ന് അദ്ധ്യാപികയുടെ മുന്നിലേക്ക് ലളിതമായ ഒരു ഗണിതപ്രശ്നം വെയ്ക്കുന്നു. എന്നാല്‍, ബോര്‍ഡിലെഴുതിയ ആ കണക്കിന്റെ ഉത്തരം കണ്ടെത്താനാവാതെ പാടുപെടുകയാണ് അദ്ധ്യാപിക. വീഡിയോ റെക്കോഡ് ചെയ്യുന്നയാള്‍ തിരുത്തിക്കൊടുത്തിട്ടും അവര്‍ തെറ്റ് ആവര്‍ത്തിക്കുന്നു. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവയ്ച്ചിട്ടുള്ളത്.

View this post on Instagram

A post shared by India | Bharat | Hindustan 🇮🇳 | Ankur Raghav (@indian.now)