cup

ഒരു ദിവസം തന്നെ ഒന്നും രണ്ടും തവണ ചായ കുടിക്കുന്നവരാണ് മലയാളികൾ. അതിനാൽ ചായക്കപ്പുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. എന്നാൽ കുറച്ച് തവണ ഉപയോഗിച്ച് കഴിമ്പോൾ തന്നെ അതിൽ വേഗം കറപിടിക്കുന്നു. ചായയുടെയും കാപ്പിയുടെയും കറുത്ത കറ കപ്പിൽ പിടിച്ചാൽ എത്ര കഴുകിയാലും പോകില്ല. പിന്നീട് ഈ കപ്പുകൾ അതിഥികൾക്ക് കൊടുക്കാൻ പോലും മടിയാണ്. പലരും ഇത്തരത്തിൽ കറപിടിക്കുന്ന കപ്പുകൾ ഉപേക്ഷിച്ച് പുതിയത് വാങ്ങാറാണ് പതിവ്. എന്നാൽ ചായക്കപ്പിലെ കറ എളുപ്പത്തിൽ നീക്കാൻ ചില പൊടിക്കെെകൾ നോക്കിയാലോ?​

ചായക്കപ്പുകളിലെ കടുത്ത കറ കളയാൻ ബേക്കിംഗ് സോഡ സഹായിക്കുന്നു. കപ്പിൽ കറപിടിച്ച ഭാഗത്ത് കുറച്ച് ബേക്കിംഗ് സോഡ വിതറണം. കുറച്ച് വെള്ളം കൂടിചേർത്ത് സ്‌‌പോഞ്ചോ തുണികൊണ്ടോ കപ്പ് നല്ലപോലെ ഉരച്ച് കഴുകുക. കറ വേഗം മാറികിട്ടും. ബേക്കിംഗ് സോഡ പോലെ തന്നെ വിനാഗിരിയും കറ കളയാൻ വളരെ നല്ലതാണ്.

ഇതിനായി കറപിടിച്ച കപ്പിൽ അരക്കപ്പ് വെളുത്ത വിനാഗിരി ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഇടാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കപ്പ് ചെറുതായി ചുറ്റി മിശ്രിതം എല്ലാ ഭാഗത്തും എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അഞ്ച് -പത്ത് മിനിട്ട് നേരം വിനാഗിരി കപ്പിനുള്ളിൽ സൂക്ഷിക്കണം. പിന്നീട് സ്‌‌പോഞ്ച് ഉപയോഗിച്ച് കപ്പ് നന്നായി ഉരച്ചെടുത്ത് കഴുകിയാൽ മതി. കപ്പുകൾ പുതിയത് പോലെ തോന്നിക്കും. കപ്പുകളിൽ കറപിടിക്കാതിരിക്കാൻ ചായയോ കാപ്പിയോ കുടിച്ച ഉടൻ തന്നെ അത് കഴുകി വയ്ക്കാൻ ശ്രദ്ധിക്കുക.