gold
f

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ സ്വർണം, വെള്ളി വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നു. പവൻ വില ഇന്നലെ രണ്ടു തവണയായി 1,040 രൂപ ഉയർന്ന് 85,720 രൂപയിലെത്തി. ഗ്രാമിന്റെ വില 130 രൂപ ഉയർന്ന് 10,715 രൂപയായി. രാവിലെ 680 രൂപയും ഉച്ചയ്ക്ക് 360 രൂപയുമാണ് പവന് കൂടിയത്. ആഭരണമായി വാങ്ങുമ്പോൾ സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 93,000 രൂപയിലധികം നൽകണം. വെള്ളിക്ക് ഗ്രാമിന് ഇന്നലെ 150 രൂപയായി.