
നിരവധി പ്രധാന മാറ്റങ്ങളോടെയാണ് ഒക്ടോബർ മാസം ആരംഭിക്കാൻ പോകുന്നത്. സാധാരണക്കാരുടെ പോക്കറ്റുകളെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളും ഉണ്ടായേക്കും. ഉത്സവ സീസണിൽ എൽ.പി.ജി വിലയിൽ വരുത്തുന്ന പരിഷ്‌കരണം അടുക്കള ബഡ്ജറ്റിൽ മാറ്റങ്ങൾ സൃഷ്ടിക്കും. ഇതിനുപുറമെ, ട്രെയിൻ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട നിയമങ്ങളിലും റെയിൽവേ മാറ്റം വരുത്താൻ പോകുന്നു . ഇത് ട്രെയിൻ യാത്രക്കാരെ ബാധിക്കും. പെൻഷൻ നിയമങ്ങളിലും മാറ്റങ്ങളുണ്ട്. ഈ മാറ്റങ്ങൾ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
ഒക്ടോബർ ഒന്നാം തീയതി മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ :-
യു.പി.ഐ ഇടപാടുകൾ : ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, പോലുള്ള യു.പി.ഐ പ്ലാറ്റ്‌ഫോമുകളിലെ പിയർ-ടു-പിയർ (പി2പി) "കളക്ട് റിക്വസ്റ്റ്" അല്ലെങ്കിൽ "പുൾ ട്രാൻസാക്ഷൻ" ഫീച്ചർ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർത്തലാക്കും.
റെയിൽവേ ടിക്കറ്റ് ബുക്കിംഗ്: ഒക്ടോബർ 1 മുതൽ, റിസർവേഷൻ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 15 മിനിറ്റിനുള്ളിൽ ആധാർ ഓതന്റിക്കേഷൻ നടത്തുന്ന ഉപയോക്താക്കൾക്ക് റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻഗണന നൽകും. ദുരുപയോഗം തടയുന്നതിനും ബുക്കിംഗുകൾ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നിയമം പ്രഖ്യാപിച്ചത്.
, OL
ദേശീയ പെൻഷൻ സ്കീം : സർക്കാരിതര വരിക്കാർക്ക് ഇപ്പോൾ അവരുടെ പെൻഷൻ കോർപ്പസിന്റെ 100 ശതമാനം വരെ മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്ക് ( എംഎസ്എഫ്) പ്രകാരം ഇക്വിറ്റി സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയും. പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ തുറക്കുന്നതിനുള്ള ഫീസും പരിഷ്കരിച്ചു.
ഓൺലൈൻ ഗെയിമിംഗ്: സുതാര്യത, സുരക്ഷ, കളിക്കാരുടെ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. പ്രായപരിധി (റിയൽ മണി ഗെയിമിംഗിന് 18+), ലൈസൻസിംഗ് എന്നിവ സംബന്ധിച്ച നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നു.