toilet

ഇന്ന് മിക്ക വീടുകളിലും ഇന്ത്യൻ ക്ലോസറ്റിന് പകരം വെസ്റ്റേൺ ക്ലോസറ്റുകളാണ്. ഇന്ത്യൻ ടോയ്ലറ്റുകളിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട് ഉള്ളതിനാലാണ് ഏറെ ആളുകളും വെസ്റ്റേൺ ടോയ്ലറ്റ് തിരഞ്ഞെടുക്കുന്നത്. പൊതു ശൗചാലയങ്ങളിലും ഇന്ത്യനും വെസ്റ്റേണും ഉണ്ട്. വളരെക്കാലം ഈടുനിൽക്കുന്ന സെറാമിക് കൊണ്ടാണ് ക്ലോസറ്റ് നിർമ്മിക്കുന്നത്.

മിക്ക ഇടങ്ങളിലും ക്ലോസറ്റും ടോയ്ലറ്റ് സീറ്റുകളും വെളുത്ത നിറമാണ്. മറ്റ് നിറങ്ങൾ ലഭ്യമാണെങ്കിലും കൂടുതൽ പേരും വെള്ള നിറമാണ് തിരഞ്ഞെടുക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. എന്നാൽ ആ കാരണം പലർക്കും അറിയില്ല. ക്ലോസറ്റിലെ അഴുക്ക് പെട്ടെന്ന് തിരിച്ചറിയാനാണ് പലരും വെള്ള നിറം തിരഞ്ഞെടുക്കുന്നത്. തവിട് പോലുള്ള ഇരുണ്ട നിറമുള്ള ക്ലോസറ്റ് തിരഞ്ഞെടുത്താൽ അതിലെ അഴുക്കും കറയും എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല. വെളുത്ത നിറത്തിലുള്ള ക്ലോസറ്റ് ആണെങ്കിൽ അഴുക്ക് പെട്ടെന്ന് കണ്ടെത്താനും വൃത്തിയാക്കാനും കഴിയുന്നു.

ഇത് ക്ലോസറ്റ് ശുചിത്വത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇക്കാരണത്താലാണ് മിക്ക ആളുകളും മറ്റ് നിറങ്ങളിലുള്ള ക്ലോസറ്റ് തിരഞ്ഞെടുക്കാത്തത്. കൂടാതെ വെള്ളനിറത്തിലുള്ള ക്ലോസറ്റുകൾ ബാത്ത്‌റൂമിന് ഒരു പ്രത്യേക ഭംഗി നൽകുന്നുമുണ്ട്. കൂടാതെ വെളുത്ത നിറം എപ്പോഴും ശുദ്ധവും വൃത്തിയുള്ളതുമായി കണക്കാക്കുന്നു. വർണ സിദ്ധാന്തമനുസരിച്ച് വെള്ള നിറം ശുചിത്വത്തെ പ്രതിനിധീകരിക്കുന്നു. ഇതും വെളുത്ത നിറത്തിലുള്ള ക്ലോസറ്റ് തിരഞ്ഞെടുക്കാൻ ഒരു കാരണമാണ്.